Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramesh Pisharady

സി​നി​മ​യും സ്റ്റേ​ജും ഉ​പേ​ക്ഷി​ക്കു​ന്നു, പി​ഷാ​ര​ടി ഇ​നി പാ​ലക്കാ​ടു​കാ​രു​ടെ സ്വ​ന്തം എം​എ​ൽ​എ

പാ​ലാ​ക്കാ​ട്ട് നി​യോ​ജ​മ​ണ്ഡ​ല​ത്തി​ൽ നി​ന്നും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച ര​മേ​ശ് പി​ഷാ​ര​ടി സി​നി​മ​യും സ്റ്റേ​ജും താ​ൽ​കാ​ലി​ക​മാ​യി ഉ​പേ​ക്ഷി​ക്കു​ന്നു. പാ​ല​ക്കാ​ടി​നു വേ​ണ്ടി മു​ഴു​വ​ൻ സ​മ​യം എം​എ​ൽ​എ ആ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് താ​ര​ത്തി​ന്‍റെ ഈ ​തീ​രു​മാ​നം.

‘‘മ​ല​യാ​ള സി​നി​മ​യെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം, സി​നി​മ​യി​ലെ ഏ​തെ​ങ്കി​ലും മേ​ഖ​ല​യി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ആ​ളാ​ണെ​ന്നൊ​ന്നും ചി​ന്തി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ സി​നി​മ​യ്ക്കു വ​ലി​യ ന​ഷ്ട​മൊ​ന്നും ഉ​ണ്ടാ​കി​ല്ല. സി​നി​മ​യ്ക്കു ന​ഷ്ട​മാ​ണോ നേ​ട്ട​മാ​ണോ എ​ന്ന​ത് ഞാ​ൻ ഉ​ത്ത​രം പ​റ​യേ​ണ്ട ചോ​ദ്യ​മ​ല്ല. നി​ങ്ങ​ൾ വി​ചാ​രി​ക്കു​ന്ന​ത്ര സി​നി​മ എ​നി​ക്കി​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു കാ​ര്യം.’’​ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ വാ​ക്കു​ക​ൾ. 

നേ​ര​ത്തെ പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ത​ന്നെ പ്ര​ഖ്യാ​പി​ച്ച ഘ​ട്ട​ത്തി​ലും ഇ​തേ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു ന​ട​ന്‍റെ പ്ര​തി​ക​ര​ണം. ‘‘ഇ​നി പാ​ല​ക്കാ​ടു​ള്ള ജ​ന​ങ്ങ​ൾ​ക്കും....​അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ത​ന്നെ​യാ​ണ് എ​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന. അ​ര​ങ്ങി​ൽ ഞാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ൽ നി​ന്നും അ​ർ​ദ്ധ വി​രാ​മം.’’​എ​ന്നാ​യി​രു​ന്നു പി​ഷാ​ര​ടി അ​ന്ന് കു​റി​ച്ച​ത്.

Latest News

Corehub Up